ഡെന്മാർക്കുകാരെ പോലെ സന്തോഷിക്കാൻ എന്തു ചെയ്യണം? ലോകത്തിലെ ഏറ്റവും ‘സന്തുഷ്ട രാജ്യങ്ങളുടെ’ രഹസ്യം..
തുടർച്ചയായി ആഗോള സന്തോഷ സൂചികയിൽ ഡെൻമാർക്ക് എങ്ങനെ മുൻനിരയിലെത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? പതിനൊന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. ഡെൻമാർക്ക് പോലെയുള്ള രാജ്യങ്ങളിലെ ജനങ്ങൾ സന്തോഷവാന്മാരാകുന്നതെങ്ങനെയെന്നറിയാം മുകളിലെ പ്ലേയറിൽ നിന്നും..
പുതുവർഷപ്രതിജ്ഞകൾ നടപ്പാക്കാറുണ്ടോ? ചില ഓസ്ട്രേലിയൻ മലയാളികളുടെ 2026ലെ പ്രതീക്ഷകൾ
എന്താണ് 2026ൽ നിങ്ങളുടെ പുതുവർഷ പ്രതിജ്ഞ? ഓസ്ട്രേലിയയിലെ ചില മലയാളികൾ ഇക്കുറി വലിയ പ്രതീക്ഷയിലാണ്... കേൾക്കാം ഓസ്ട്രേലിയൻ മലയാളികളുടെ പുതുവർഷ പ്രതിജ്ഞകൾ മുകളിലെ പ്ലേയറിൽ നിന്നും
ഓസ്ട്രേലിയയുടെ ഉള്ളറിഞ്ഞ വർഷം: 2025ലെ എസ് ബി എസ് മലയാളം പരിപാടികളിലൂടെ ഒരു തിരിഞ്ഞുനോട്ടം...
എസ് ബി എസ് റേഡിയോ അര നൂറ്റാണ്ട് പൂർത്തിയാക്കിയ വർഷമായിരുന്നു 2025. ഓസ്ട്രേലിയയുടെ വിവിധ ഉൾനാടൻ മേഖലകളിലേക്ക് യാത്ര ചെയ്തും, വാർത്തകളും വിശേഷങ്ങളും ആധികാരികമായും ആഴത്തിലും നൽകിയും എസ് ബി എസ് മലയാളം 2025ലും ഓസ്ട്രേലിയൻ മലയാളികളുടെ ശബ്ദമായി. ഒരു വർഷത്തെ പ്രധാന പരിപാടികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
ഓസ്ട്രേലിയൻ സന്ദർശക വിസ കിട്ടുന്നത് കൂടുതൽ പ്രയാസമായി: അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
മാങ്ങയോ മൂത്തത്, മലയാളിയോ? ഓസ്ട്രേലിയയിലെ മാമ്പഴക്കാലത്തിന് പിന്നിലെ ഇന്ത്യൻ കുടിയേറ്റകഥ അറിയാമോ
ഓസ്ട്രേലിയയിലേക്ക് മലയാളികളുടെയും മറ്റ് ഇന്ത്യാക്കാരുടെയും കുടിയേറ്റം സജീവമാകുന്നതിനും ഏറെക്കാലം മുമ്പ് ഇങ്ങോട്ടേക്ക് എത്തിയതാണ് ഇന്ത്യൻ മാമ്പഴങ്ങൾ. ഇന്നു കാണുന്ന ഓസ്ട്രേലിയൻ മാമ്പഴക്കാലത്തിന് തുടക്കം കുറിച്ച ആ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....