'നമ്മുടെ തെരഞ്ഞെടുപ്പുകള്‍ നമ്മുടെ സ്വാതന്ത്ര്യമല്ല'- ഏറെ വിവാദം ക്ഷണിച്ചുവരുത്തുന്ന ഒരു ആശയമാണിതെങ്കിലും മനുഷ്യര്‍ക്ക് തീരുമാന സ്വാതന്ത്ര്യമില്ല എന്നാണ് ഇന്ന് ശാസ്ത്രലോകം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. വേദാന്തികളുടെ വേദിയില്‍നിന്ന് ചര്‍ച്ച ന്യൂറോ ശാസ്ത്രജ്ഞരുടെ പരീക്ഷണശാലയില്‍ എത്തിയിരിക്കുന്നു.
പുതിയ കാലത്ത് ശാസ്ത്രത്തില്‍ സംഭവിക്കുന്ന പുതിയ കണ്ടെത്തലുകളെയും അനുമാനങ്ങളെയും ലളിതമായി പരിചയപ്പെടുത്തുകയാണ് എതിരന്‍ കതിരവന്‍ 'കാമേന്ദ്രിയങ്ങള്‍ ത്രസിക്കുമ്പോള്‍' എന്ന പുസ്തകത്തിലൂടെ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍നിന്നുള്ള ഒരു ഭാഗം കേള്‍ക്കാം