മഹാരാഷ്ട്രയിലെ പൂനെ മുനിസിപ്പല്‍ പ്രദേശത്തും കോര്‍പ്പറേഷന്‍ മേഖലയിലും പടര്‍ന്ന് പിടിച്ച ഗില്ലന്‍ബാരി എന്ന രോഗത്തെ ആരോഗ്യലോകം സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച 158 പേരില്‍ 48 പേര്‍ ഐസിയുവിലും 28 പേര്‍ വെന്റിലേറ്ററിലുമാണ്. രോഗികളുടെ എണ്ണം അസാധാരണമാം വിധം കൂടുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘവും പൂനെയില്‍ എത്തിയിട്ടുണ്ട്. എന്താണ് ഗില്ലന്‍ബാരി സിന്‍ഡ്രോം? എങ്ങനെയാണ് പടരുന്നത് ? എന്തൊക്കെയാണ് ലക്ഷണങ്ങള്‍ തുടങ്ങി Guillain-Barre syndrome എന്ന അപൂര്‍വ്വ രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. വി.ജി. പ്രദീപ് കുമാര്‍