പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല.