വലിയ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായതിനു ശേഷവും ജോർജ്ജിന്റെ പ്രധാനചിത്രങ്ങൾക്ക് നിരവധി പുതിയ പ്രേക്ഷകരുണ്ടായി. ഗൗരവമായി സിനിമ കാണുന്നവർക്കിടയിൽ അവ പല തവണ ചർച്ചചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു. മലയാളത്തിൽ പിന്നീടുവന്ന തലമുറകളിലെ തിരക്കഥാകൃത്തുകളിലും സംവിധായകരിലും ജോർജ്ജിന്റെ ചിത്രങ്ങൾ ദൃശ്യവും അദൃശ്യവുമായ രീതികളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.