കഴിഞ്ഞ ലോകകപ്പ് നേടിയ ശേഷം അർജൻ്റീന ആദ്യം നന്ദി പറഞ്ഞ ആരാധക സമൂഹങ്ങളിലൊന്ന് കേരളമായിരുന്നു. മറഡോണ ആവട്ടെ മെസ്സിയാവട്ടെ ഫുട്ബോളിൽ കടൽ കടന്ന അർജൻ്റീൻ ഫാൻസിന്റെ നാടാണ് കേരളം. എന്നാൽ രാഷ്ട്രീയത്തിലെപ്പോലെ ഫുട്ബോളിലും വലിയ അഴിമതിയുടെയും വഞ്ചനയുടെയും കഥയാണ് ഇപ്പോൾ ചുരുളഴിഞ്ഞിട്ടുള്ളത്. അന്താരാഷ്ട്ര ഫുട്ബോൾ കലണ്ടറിനെക്കുറിച്ചുള്ള അറിവില്ലായ്മ, അഴിമതിക്കമ്പം ഇങ്ങനെ ഈ വഞ്ചനയുടെ പിന്നാമ്പുറ കഥകളാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് പറയുന്നത്.