ലിവർപൂൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകുമെന്ന് കഴിഞ്ഞ സീസൺ തുടങ്ങുമ്പോൾ ആരും പ്രവചിച്ചിരുന്നില്ല. ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഇത്രക്ക് മോശമായി ഫിനിഷ് ചെയ്യുമെന്നും ആരും കരുതിയില്ല. എന്നാൽ ലിവർപൂൾ, ആർസനൽ, ചെൽസി, സിറ്റി എന്നീ ടീമുകളിൽ ഒരാൾ ആയിരിക്കും ഇത്തവണ കപ്പുയർത്തുക.
ലാ ലിഗയിലാവട്ടെ പ്രവചനം കുറച്ചുകൂടി എളുപ്പമാണ്. ഹാൻസി ഫ്ലിക്കിൻ്റെ ബാഴ്സലോണയോ സാബി അലോൻസോയുടെ റിയൽ മാഡ്രിഡോ എന്നു മാത്രമേ ചിന്തിക്കാനുള്ളൂ. കളികൾ തുടങ്ങുന്നതിനുമുമ്പ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു. കൂടെ, പി എസ് ജി യുടെ നാടകീയമായ സൂപ്പർ കപ്പ് വിജയവും എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോളികളിൽ ഒരാളായ ഡൊണറൂമയ്ക്ക് PSG വിടേണ്ടി വന്നതെന്നും വിലയിരുത്തുന്നു.